2013, മാർച്ച് 7, വ്യാഴാഴ്‌ച

കുഞ്ഞാടുകളുടെ അടിയന്തര ശ്രദ്ധക്ക് !

face boook debate link

സൂര്യ നെല്ലി പെണ്‍കുട്ടിയെ പള്ളിക്കും പരിസര പ്രദേശങ്ങളിലും കാണുന്നവര്‍ ഉടനെ പള്ളിയിലെ വികാരിയെ അറിയിക്കുക. 
പണ്ട് വികാരം മൂത്ത ചിലരുടെ കാമവെറിക്ക് ഇരയായി എന്ന കൊടുപാപം ചെയ്ത ഇവളെ പള്ളിയുടെ നാലയലത്ത് പോലും  അടുപ്പിക്കരുത് . അമ്പലങ്ങളില്‍ പുണ്യാഹം തെളിച്ച്‌ ശുദ്ധി വരുത്താന്‍ സജ്ജീകരണം ഉള്ളത്  പോലെ  പള്ളികളില്‍ സൗകര്യവും സാഹചര്യവും ഇല്ലാത്തതു കൊണ്ട് മാത്രമാണ് ഇത് ആവശ്യപ്പെടുന്നത്. കുടുംബത്തെ ആളുകള്‍ തിരിച്ചറിഞ്ഞെന്ന മറ്റൊരു പാപം കൂടി ചെയ്തതിനാല്‍ കുറിച്ചി സെന്റ്‌ ഫ്രാന്‍സിസ്‌ പള്ളിയിലേക്ക് പ്രവേശിക്കരുതെന്ന വിലക്കിനെ എല്ലാ കുഞ്ഞാടുകളും മുട്ട് കുത്തി കുരിശു വരച്ച് ബൈബിളില്‍ തൊട്ടു പിന്തുണ പ്രഖ്യാപിക്കണം. അവളെ കണ്ടാലുടന്‍ ' സ്ത്രീയെ , എനിക്കും നിനക്കും എന്ത് ' എന്ന് ചോദിച്ച് വഴി മാറി നടക്കണം. വിവാദം ഉയരുമ്പോള്‍ വിലക്ക് കല്‍പ്പിച്ച അച്ചനെ 'നിന്നെ ഞാന്‍ അറിയുക കൂടിയില്ല' എന്ന് പീലാത്തോസ് കൈകഴുകിയ പോലെയോ പത്രോസ് തള്ളി പറഞ്ഞത് പോലെയോ ചെയ്താലും കുഴപ്പമില്ല. ഈ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നശിച്ചാല്‍  എന്ത് ഫലം എന്ന് ചോദിച്ച ഫ്രാന്‍സിസ്‌ സേവ്യാര്‍ മധ്യസ്ഥനായ പള്ളിയില്‍  കയറ്റാതെ നോക്കുക വഴി ചിലത് നമുക്ക് നേടാനുണ്ട്. നീതിമാനെയല്ല, പാപികളെ തേടിയാണ് ഈശോ വന്നതെന്ന ദൈവ വചനം ഓര്‍മയില്‍ സൂക്ഷിച്ചു ഒരു നിമിഷം ധ്യാനിക്കാം. പാപികളെ മാനസാന്തരപ്പെടുത്തി അവരുടെ ആത്മാവിനെ തിരികെയെതിക്കാന്‍ നമുക്ക് കടമയുണ്ട്. സൂര്യ നെല്ലി കേസില്‍ ഉള്‍പ്പെട്ടെന്കിലും രക്ഷപ്പെട്ട ചിലരുടെ ആത്മാവ് വീണ്ടും കേസ്‌ കുത്തി പൊക്കിയപ്പോള്‍   കിളി പോലെ  പ റന്നു പോയതായി നാം മനസിലാക്കണം. അവരുടെ ആത്മാവ് തിരികെ പിടിക്കാന്‍ ഇങ്ങനെ ചിലത് നാം ചെയ്യേണ്ടതുണ്ട് എന്നോര്‍ക്കണം കുഞ്ഞാടുകളെ... 

 സ്തോത്രം സ്തോത്രം !!

10 അഭിപ്രായങ്ങൾ:

 1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 3. വാര്‍ത്തകള്‍ വളച്ചോടിക്കുക ...അവരുമായി നടത്തിയ ഫോണ്‍ സംഭാഷണം ആരെങ്കിലും കേട്ടോ ...ആ അമ്മ പറഞ്ഞു "അത് അച്ചന്‍ സ്നേഹത്തോടെ പറഞ്ഞതാണ് എന്ന് ..അവരെ ആര്‍ക്കും അറിയില്ലായിരുന്നു ..അച്ചന്‍ പള്ളിയില്‍ പറഞ്ഞു നീതിക്ക് വേണ്ടി ഒരു കുടുംബം പോരാടുന്നു എന്ന് അവര്‍ക്കായി പ്രാര്‍ഥിക്കണം....എന്നാല്‍ ടിവിയില്‍ ഒക്കെ അവരുടെ പടം വെയ്ക്തമായി കണ്ടു കഴിഞ്ഞപ്പോള്‍ ഇടവകക്കാര്‍ക്കെല്ലാം മനസിലായി അവര്‍ ആണ് ആ കുടുംബം എന്ന്...അപ്പൊള്‍ അച്ഛന്‍ പറഞ്ഞു ഇതെല്ലം ശാന്തമായി കഴിഞ്ഞിട്ട് വന്നാല്‍ മതി എന്ന്.....അച്ചന്‍ വിലക്കായി ആല്ല പറഞ്ഞത് സ്നേഹത്തോടെ ആണ് പറഞ്ഞത്....അത് അവര്‍ക്ക് ഉള്ള ചോദ്യ ശരങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി ആയിരിക്കാം..." (കടപ്പാട് ഏതോ ഒരു പോസ്റ്റ്‌ ;)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരു ഫോട്ടോ തരുമോ മാധ്യമങ്ങളില്‍ വന്നത് ?? മുഖം കാണുന്ന വീഡിയോ ആയാലും മതി .... ആരാ ഇത് പറഞ്ഞത് ??


   ഫിലിക്സ് അച്ചന്‍ എന്ന് നേരത്തെ പോസ്റ്റിയ കമന്റില്‍ കണ്ടു
   ആ പേര് മാറ്റാനാണോ രണ്ടു തവണ താങ്കള്‍ കമന്റ് സ്വയം ഡിലീറ്റ് ചെയ്തത് ???

   ഇല്ലാതാക്കൂ
  2. ഇതല്ലേ ആ മൂപ്പര് https://www.facebook.com/frfilix.thattasseril?fref=ts

   ഇല്ലാതാക്കൂ
  3. അജ്ഞാതന്‍2013, മാർച്ച് 8 1:06 AM

   https://fbcdn-sphotos-f-a.akamaihd.net/hphotos-ak-ash3/549971_343099735810811_174725998_n.jpg

   ഇല്ലാതാക്കൂ
  4. അനോണി ചേട്ടാ മനോരമയല്ലേ അത് എഴുതിയത് ??

   അത് വിശ്വസിക്കാന്‍ ആരുണ്ട്‌ ??

   ഇതിനു മറുപടി പറയാന്‍ മറ്റു പത്രങ്ങളിലും റവ് ചാനലുകളിലും വന്ന നിരവധി ലിങ്ക് തരാന്‍ കഴിയും

   "മാതൃഭൂമി കാണുക ">>ഒരുമാസം മുമ്പ് ഇതേ വൈദികന്‍ ഈ കുടുംബത്തിനുവേണ്ടി പള്ളിയില്‍ വച്ച് പ്രത്യേകമായി പ്രാര്‍ത്ഥിച്ചിരുന്നു. ഒരിക്കല്‍ ഇവരുടെ വീട്ടിലും എത്തിയിരുന്നു. ഇതില്‍ നന്ദി അറിയിക്കാന്‍ ചെന്നപ്പോഴാണ് കേസും പ്രശ്‌നങ്ങളും തീരുന്നതുവരെ പള്ളിയില്‍ വരരുതെന്ന് ഇദ്ദേഹം പെണ്‍കുട്ടിയുടെ അച്ഛനോട് പറഞ്ഞത്. ഇതിന്റെ പേരില്‍ സഭയോടും വികാരിയോടും വിരോധമില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. http://www.mathrubhumi.com/story.php?id=345241


   ഇല്ലാതാക്കൂ
 4. Kurianod kalicha karthavine vare palleel kayattilla..pinna oru sooryanelli penkutti..avalude kayil ninum ini enth kittan?..rajya sabhayile shreshtan ellam tharum...athalle karthavinekkal valuth

  മറുപടിഇല്ലാതാക്കൂ
 5. ബലാത്സംഗത്തില്‍ അപമാനിക്കപ്പെടുന്നത് പുരുഷന്‍ -സാറാ ജോസഫ്

  ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ അപമാനിതനാകുന്നത് പുരുഷനാണെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. കോഴിക്കോട്ട് ജനാധിപത്യ വേദി സംഘടിപ്പിച്ച വനിതാ ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
  ക്രിസ്മസ് രാവിലെ എന്റെ വീട്ടില്‍ വന്ന ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു, ടീച്ചറേ ഞാന്‍ കടുത്ത നിരാശയിലാണ്. എന്തു പറ്റിയെന്ന് ഞാന്‍ ചോദിച്ചു. മൂന്നു വയസ്സുള്ള മകളെ മടിയിലിരുത്തി ലാളിക്കാന്‍ കഴിയുന്നില്ല.് ഭാര്യ ഒളിഞ്ഞു നോക്കുന്നു. അവള്‍ക്ക് എന്നെ സംശയമാണ് എന്നായിരുന്നു ചെറുപ്പക്കാരന്റെ മറുപടി. ഈ അവസ്ഥ പുരുഷന് വരുത്തിവെച്ചത് പുരുഷന്‍ തന്നെയാണ്. വംശീയ കലാപങ്ങളും വര്‍ഗ്ഗീയ കലാപങ്ങളും യുദ്ധങ്ങളുമുണ്ടാകുമ്പോള്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് വെറും കാമം തീര്‍ക്കാനല്ല. പുരുഷന്മാരെ മാനസികമായി തകര്‍ക്കാന്‍ കൂടി വേണ്ടിയാണ്. നിങ്ങളുടെ വീട്ടിലെ സ്ത്രീയെ, മകളെ, അമ്മയെ, ഭാര്യയെ സഹോദരിയെ ബലാത്സംഗം ചെയ്യുമ്പോള്‍ തകര്‍ന്നു പോകുന്നത് നിങ്ങള്‍ പുരുഷന്മാരാണ് -ടീച്ചര്‍ പറഞ്ഞു.
  പി.ജെ. കുര്യനും പി.കെ. കുഞ്ഞാലിക്കുട്ടിയുമൊക്കെയാണ് നമ്മെ ഭരിക്കുന്നത്. അത് ഓര്‍ക്കുമ്പോള്‍ ലജ്ജിച്ചു തല താഴ്ത്തുകയാണ് ഞാന്‍. അഭിമാനം നഷ്ടപ്പെട്ട എഴുത്തുകാരിയാണ് ഞാന്‍. പക്ഷേ, നിസ്സഹായയാണ്.
  പുരുഷനായാലും സ്ത്രീയായാലും നമ്മുടെയൊക്കെ ഉള്ളില്‍ ജസ്റ്റിസ് ബസന്തുമാരും രജത് കുമാറുമാരും സുധാകരന്മാരുമൊക്കയുണ്ട്. അവരെ നാം ആദ്യം പുറത്തു കളയണം.
  കിളിരൂര്‍ പെണ്‍കുട്ടിയെ ആരും പീഡിപ്പിച്ചിട്ടില്ലെന്നാണ് അന്ന് പി.കെ. ശ്രീമതി ടീച്ചര്‍ വിളിച്ചു പറഞ്ഞത്. ആരും ചോദിച്ചിട്ടില്ല. വെറുതെ അങ്ങ് വിളിച്ചു കൂവി. പാര്‍ട്ടിയില്‍ അടിമപ്പണി ചെയ്യുകയാണ് അവര്‍.
  ബസ് സ്റ്റാന്റുകളിലും പൊതു ഇടങ്ങളിലും സത്രീകളെ അപമാനിക്കാന്‍ വരുന്നവരെ ബസ് ജീവനക്കാരും യാത്രക്കാരും നാട്ടുകാരും എല്ലാവരും ചേര്‍ന്ന് കൂവി അപമാനിച്ച് പോലീസില്‍ പിടിച്ച് ഏല്‍പിക്കുന്ന ഒരു ദിവസം വരണം.....സാറ ടീച്ചര്‍ വളരെ ക്ഷോഭത്തോടെ പറഞ്ഞു.
  സൂര്യനെല്ലി പെണ്‍കുട്ടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സഭയേയും ടീച്ചര്‍ ശരിക്ക് കുടഞ്ഞു. ഒരു കണക്കുമില്ലാത്ത പണം സൂക്ഷിക്കുന്ന ഇവരൊക്കെ സ്വാധീനമുള്ളവര്‍ക്കൊപ്പമേ നില്‍ക്കൂ. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറഞ്ഞു സ്ത്രീയെ പാപവിമുക്തയാക്കിയവനാണ് യേശു. എന്നിട്ടും പാപിയായ പി.ജെ. കുര്യനൊപ്പമാണ് സഭ നില്‍ക്കുന്നത് -തീപ്പൊരു ചിതറിയ വാക്കുകളില്‍ സാറ ടീച്ചര്‍ രോഷം കൊണ്ടു.

  എന്‍.ബി: ഈ പ്രസംഗം മാധ്യമങ്ങളൊന്നും കേട്ടില്ലേ? കുറേ അവന്‍മാരും അവളുമാരും അവിടെ കുത്തിയിരുന്നു എഴുതിയെടുക്കുന്നത് കണ്ടിരുന്നു. രാവിലെ നാലഞ്ചു പത്രം നോക്കി. ഒന്നിലും കണ്ടില്ല അവരുടെ പ്രസംഗത്തിന്റെ കാതലായ ഭാഗങ്ങളൊന്നും. മനോരമയിലെ വാര്‍ത്ത വായിച്ചാല്‍ മനസ്സിലാകും ഈ പ്രസംഗം എങ്ങിനെയാണ് അവര്‍ മയപ്പെടുത്തി കൊടുത്തതെന്ന്.

  മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...