2013, നവംബർ 7, വ്യാഴാഴ്‌ച

മോർഫിംഗ് വഴി ജയിലിലേക്ക്എന്തേലും കാര്യമുള്ള കാര്യത്തിനു ആയിരുന്നെങ്കില്‍ എത്ര നന്നായേനെ ! ഇതിപ്പോ മുഖ്യമന്ത്രി  കല്ലേറ് കൊണ്ട് ആശുപത്രി കിടക്കയില്‍ കിടക്കുന്ന പടത്തിനു മീതെ റീത്തും കുറെ പൂക്കളും വിതറി, മരണവീടുകളില്‍ കൊണ്ട് വരുന്ന വെള്ളിക്കുരിശു തലക്കും വച്ച് പടം മോര്‍ഫ്  ചെയ്തു ഭംഗിയാക്കി ഫേസ് ബുക്കില്‍  നാലാളുടെ കയ്യടി വാങ്ങി ആളായി. ഇപ്പൊ ദെ പോലീസ് സ്‌റ്റേഷനില്‍ തല കുമ്പിട്ടു നില്ക്കുന്നു. വല്ല കാര്യവുമുണ്ടോ  ?

പടം ഞാന്‍ കണ്ടു . അതി മനോഹരമായി പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. അയാള് ഭാവിയില്‍ വലിയ ആളാകും, നിസ്സംശയം . 

എന്തായാലും വേറെ ദിക്കില്‍ ഇരുന്നു എന്ത് തോന്നിവാസവും ചെയ്താല്‍ ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് കരുതുന്ന കുറെ പേര്‍ക്ക്  മുന്നറിയിപ്പാണിത് !


ഗോവയില്‍ മര്യാദക്ക്  വീഡിയോ എഡിറ്റര്‍ പണി ചെയ്യുന്ന നേരത്താണ്  മാര്‍ട്ടിന്   ഈ കുരുട്ടുത്തരം  തോന്നിയത് !

21 വയസില്‍ ജയിലില്‍ കിടക്കണമെന്ന് , അതും ഈ ചൊറിഞ്ഞ കേസിന് , തലേവര കാണും. നാളെ പത്രത്തില്‍  തലപ്പടവും കാണാം .. ഓരോരോ യോഗങ്ങളേയ്    ...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...