2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

സെക്സ് ഓണ്‍ ദ ബീച്ച്സെക്സ് ഓണ്‍ ദി ബീച്ച് എന്ന് റീമ കല്ലിങ്കല്‍ സ്വന്തം ഫേസ്‌ ബുക്ക്‌ പേജില്‍ പറഞ്ഞത് ആര്‍ക്കൊക്കെയോ എന്തൊക്കെയോ വികാരം ഉണര്‍ത്തിയിരിക്കുന്നു. വാലന്റൈന്‍സ്‌ ഡേയില്‍ ഇണ പിരിഞ്ഞു കിടക്കുന്ന രണ്ടു സ്ട്രോകള്‍ ഇട്ട ഒരു ഡ്രിങ്ക്ന്റെ പടം റീമ പോസ്റ്റ് ചെയ്തത് ബല്ലാത്ത പോല്ലാപ്പിലാണ് പലരെയും എത്തിച്ചത്. യാത്രയില്‍( വേണമെങ്കില്‍ ഹണിമൂണ്‍ യാത്ര എന്ന് തന്നെ പറയാം ) ഏതോ ഒരു ബീച്ചില്‍ വാലന്റൈന്‍സ്‌ ദിവസത്തില്‍ റീമയും ആഷിക്കും കൂടി ഏതോ ബീച്ച് ഓപ്പണ്‍ എയര്‍ മണിയറ ആക്കിയെന്നാണ് ആദ്യ വിവരം വന്നത്. റീമക്ക് കളി കുറച്ചു കൂടുന്നുണ്ടെന്നു ചിലര്‍. ഇതൊക്കെ ഭാര്യേം ഭര്‍ത്താവും ഒറ്റയ്ക്ക് ആഘോഷിച്ചാല്‍ പോരെ, നാട്ടുകാരെ വിളിച്ചു അറിയിക്കണോ എന്ന് വേറെ ചിലര്‍. മാതൃക കല്യാണം നടത്തിയത് തന്നെ പേരുണ്ടാക്കാനാണെന്നും ഇത് പോസ്റ്റിനു ലൈക്ക്‌ കൂടാനുള്ള വെറും ഗിമ്മിക്കുകള്‍ മാത്രമാണെന്നും വേറെ കുറെ പേര്‍ കമന്റോടടി. ന്യൂ ജെനറേഷന്‍ ടീമായ ആഷിക്കും റീമയും ഇത് പബ്ലിക്കായി പറഞ്ഞില്ലെന്കിലെ അത്ഭുതം ഉള്ളൂ എന്നും കുറെ പേര്‍.  ബീച്ചില്‍ നടന്നതൊക്കെ മൊബൈലില്‍ പിടിച്ചു നെറ്റില്‍ ഇട്ടാല്‍ കൊള്ളാമെന്നു കുറെ പേര്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വേറെ കുറച്ചു പേര്‍ ഏതു ബീച്ചിലാ എന്ന് വരെ ചോദിച്ചു, (നേരിട്ട് കാണാന്‍ ആയിരിക്കും.) 

സംഭവം എന്തായാലും കലക്കി. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സംഭവം ഏറ്റെടുത്തു. ഹോട്ട് ഡോഗ് തിന്നുന്ന മത്സരത്തെ കുറിച്ച് മലയാളത്തിലെ ഒരു മുഖ്യധാര ചുകപ്പന്‍ പത്രം ''പട്ടിയെ തിന്നു റെക്കോഡ്‌ ഇട്ടു' എന്ന് ഒന്നാം പേജ് വാര്‍ത്ത നല്‍കിയ പോലെയായി പോയി ഇതും. സെക്സ് ഓണ്‍ ബീച്ച് എന്നത് ഒരു വോഡ്ക മിക്സഡ്‌ ഡ്രിങ്ക് ആണെന്ന് അറിയാത്ത കൂതറ രാമന്മാര്‍ ( രാമിമാരെ കണ്ടില്ല പരിസരത്ത്) അതറിഞ്ഞു വന്നപ്പോള്‍ ഇട്ട കമന്റ് കുറെ ന്യൂ ജെനറേഷന്‍ ബീപ് സഹിതം മാത്രം വായിക്കാവുന്ന കമന്റുകള്‍ ആയിരുന്നു. വിവരക്കേട് മുതലെടുത്തു കളിയാക്കാന്‍ നടക്കുന്നോടീ എന്നാണു ഒരു മാന്യന്‍ എഴുതിയത്. 

എന്തായാലും കമന്റുകള്‍ വായിച്ച് റീമയും ആഷിക്കും തല കുത്തി മറിഞ്ഞ് ചിരിച്ചു കാണണം. പലരുടെയും മുഖത്തേക്ക്  തിരിച്ചു വച്ച കണ്ണാടി പിടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നാണ് റീമയുടെ വിഷയത്തിലെ പ്രതികരണം 

സെക്സ് ഓണ്‍ ബീച്ച് തയ്യാറാക്കുന്ന വിധം 

One of the most popular cocktails, a Sex on the Beach is a delicious fruity drink that almost anyone will like. It's a great tropical highball that is wonderful on hot summer nights or afternoons at the beach.
Beginning bartenders should place Sex on the Beach on their list of drinks to know.
Prep Time: minutesTotal Time: 3 minutes
Yield: 1 CocktailIngredients:
Preparation:
  1. Pour all the ingredients into a cocktail shaker with ice cubes.
  1. Shake well.
  1. Strain into a highball glass.
  1. Garnish with the orange slice and maraschino cherry.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...