Thursday, November 24, 2011

പ്രസവ പ്രതിജ്ഞ- Preganancy Pleadge


 **************************

എന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍, എന്റെ കുഞ്ഞുങ്ങളുടെ എല്ലാ ചെലവും വഹിക്കാന്‍ സഭ തയ്യാറാവുകയാണേല്‍ , എത്ര കുഞ്ഞുങ്ങളെ വേണേലും പ്രസവിക്കാന്‍ ഞാന്‍ തയ്യാറാണെന്ന്, ഇതിനാല്‍ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു !! സഭ നീണാള്‍ വാഴട്ടെ!
(എല്ലാവരും ഈ പ്രതിജ്ഞ ഏറ്റു ചൊല്ലണമെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വിനീതമായി അഭ്യര്‍ഥിക്കുന്നു... വലിയ കുടുംബം സംതൃപ്ത കുടുംബം കീ ജയ്‌ !! )*
*(condition applied already)

ചെലവു പട്ടിക(ചുരുക്ക രൂപം)സഭക്ക് സമര്‍പ്പിക്കുന്നു
***********************************

1. ഡോക്ടര്‍/ ആശുപത്രി കണ്‍സല്‍ടെഷന്‍ ഫീ
2. പഴ വര്‍ഗങ്ങള്‍,പച്ച മാങ്ങ പ്രത്യേകം , പാല്‍, മുട്ട, ഇറച്ചി, അണ്ടിപ്പരിപ്പ്- കുംങ്കുമപ്പൂ ഇത്യാദി
3.വയറു കാണല്‍ ചടങ്ങിനുള്ള വണ്ടി കാശ്
4.പേറ്റു പലഹാരം(കുറഞ്ഞത്‌ 150 അച്ചപ്പം, 150 കുഴലപ്പം, 75 ലഡ്ഡു, 75 ജിലേബി, 75 ഐനാസ്, ഒരു കുല നേന്ത്ര പഴം)
5. പ്രസവിക്കാന്‍ മികച്ച ആശുപത്രി/ചെലവ് -ഒന്നര ലക്ഷം
6.കുഞ്ഞിനു കുറഞ്ഞത്‌ അര പവന്റെ പൊന്നരഞ്ഞാണം
7.കുറുക്കുണ്ടാക്കാന്‍ കുഞ്ഞുരുളി, കുളിക്കാന്‍ ചെമ്പ് വട്ടയ, അത്യാവശ്യം മറ്റു പാത്രങ്ങള്‍
8.മാമോദിസാ ചടങ്ങും വിരുന്നു സല്കാരവും (കുറഞ്ഞത്‌ 100 പേര്‍ക്ക് , ഒപ്പം പള്ളിയിലച്ചനുള്ള പണം )
9. ഒന്നാം പിറന്നാള്‍ കെങ്കേമം
10.കെ.ജി ക്ലാസ്സില്‍ ചേരാന്‍ 50 ,000 രൂപ ഡൊണേഷന്‍ ,മറ്റു പുസ്തക/ ഓട്ടോ കാശ്
11.തുടര്‍ന്നു കുറഞ്ഞത്‌ ഡിഗ്രീ വരെ പഠന ചെലവ്‌
12. പെണ്‍കുട്ടി ആണെങ്കില്‍ കല്യാണ ചെലവ്‌/കുറഞ്ഞത്‌ 15 പവന്‍ സ്വര്‍ണം അഥവാ രണ്ടര ലക്ഷം രൂപ സ്ത്രീധനം.
_______________________________________________________*വാര്‍ത്ത‍ ::::::നിലവിലെ സാഹചര്യത്തില്‍ ക്രൈസ്തവ യുവതീയുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ വരനെയോ വധുവിനോയോ ലഭിക്കാത്ത സ്ഥിതിയുണ്ടെന്നും അതിനാല്‍ യുവതികള്‍ പരമാവധി പ്രസവിക്കണമെന്നും കെ.സി.ബി.സി ഫാമിലി കമീഷന്‍.. ഇതിനുപുറമെ മാതാപിതാക്കളെ നോക്കാന്‍ ആളില്ലെന്ന സ്ഥിതിയുമുണ്ടത്രെ!. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന നിലയിലാണ് സന്താന വര്‍ധനവിനെ പ്രോത്സാഹിപ്പിക്കുന്നതെന്നു സഭാ അധികൃതര്‍ പറയുന്നു. അതിനാല്‍, 'വലിയ കുടുംബം മനോഹരമെന്ന' മുദ്രാവാക്യവുമായി കാത്തോലിക്കാ സഭ സന്താന വര്‍ധനവിന് സാമ്പത്തികസഹായം അടക്കം വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നു.----------

പ്രസവിക്കാന്‍ കഴിയുന്നവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രത്യേകം ക്ഷണിക്കുന്നു.

ഇവിടെ, സന്താന വര്‍ധനവിനെ പിന്തുണക്കുന്നവരൊക്കെ കുറഞ്ഞത്‌ നാലും അഞ്ചും മക്കളുടെ രക്ഷാകര്‍ത്താക്കള്‍ ആകാന്‍ സര്‍വേശ്വരന്‍ തുണക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു!!

1 comment:

  1. ഈശോ മിശിഹായ്ക്ക് സുഖമായിരിക്കട്ടെ...ഇപ്പോഴും എപ്പോഴും...ആമ്മേന്‍......,,,

    ReplyDelete

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

Related Posts Plugin for WordPress, Blogger...

Facebook Plugin