2012, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

പാരച്യൂട്ടുകളില്‍ ലാന്‍ഡിംഗ്!!

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 


കേരളത്തിലും ഹെലി ടൂറിസം വ്യാപിക്കുകയാണ് .  ഏഴു മിനിറ്റ്  ഹെലികോപ്ടറില്‍ റോന്തു ചുറ്റാന്‍ ഒരു തലയ്ക്കു എണ്ണായിരം രൂപ  വരെ നല്‍കിയാല്‍ മതി. കൊറിക്കാന്‍ കപ്പലണ്ടിയും കുടിക്കാന്‍ കൊക്കകോളയും കിട്ടും. ഏഴു മിനുട്ടിന്  എണ്ണായിരം എന്ന് കേട്ട് ഞെട്ടണ്ട, അതിനും ആളുണ്ട്. കുറച്ചു കൂടി സമയം കിട്ടുന്നില്ലല്ലോ എന്ന് മാത്രമാണ് പരാതി, കാശ് കൂടുതല്‍ കൊടുക്കാന്‍ അവര്‍ തയ്യാറാണ്. ഒപ്പം അരയില്‍ കയര്‍ കെട്ടി  ഹെലികോപ്ടറില്‍ നിന്ന് താഴേക്കു ചാടി കായല്‍ പരപ്പിലെക്കുയരുന്ന മീനുകളെ കൈകൊണ്ടു പിടിക്കാനും ആശയുള്ളവര്‍ ഏറെയാണ്. അപ്പോഴാണ്‌ ആഭ്യന്തര വിപണി പങ്കാളിത്തത്തിന്റെ കാര്യത്തില്‍ എല്ലാവരെയും മറികടന്നു എയര്‍ ഇന്ത്യ  ഒന്നാമതെത്തിയ വാര്‍ത്ത കണ്ടത്. അങ്ങനെയെങ്കില്‍  ഏറ്റവും പ്രചാരമുള്ള വിമാന കമ്പനി എന്ന നിലക്ക് എയര്‍ ഇന്ത്യക്ക് ചെയ്യാവുന്ന ഏതാനും സ്പെഷ്യല്‍ ഓഫര്‍. പദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നു.

* പാരച്യൂട്ടുകളില്‍ ലാന്‍ഡിംഗ് : കേരളത്തിലേക്കുള്ള യാത്രകള്‍ക്കൊടുവില്‍ ലാന്‍ഡിംഗ് പാരച്യൂട്ടിലാക്കുക. പൊതുവേ സാഹസികരായ മലയാളികള്‍ക്ക് ഇത് ഏറെ ഇഷ്ട്ടപ്പെടും. ഇപ്പോള്‍ കൊച്ചിയില്‍ ഇറക്കേണ്ടവരെ  തിരുവനന്തപ്പുരത്തു ഇറക്കിയ പോലുള്ള ദുരവസ്ഥകള്‍ ഒഴിവാക്കാം. ഓരോ ജില്ലകള്‍ക്ക് മുകളിലും എത്തുമ്പോള്‍ പാരച്യൂട്ടില്‍ ഇറങ്ങാന്‍ കഴിയുന്നത് ഹെലി ജമ്പ്‌ എന്ന സാഹസികതക്കൊപ്പം സ്വന്തം മണ്ണില്‍ ഇറങ്ങാനും യാത്രക്കാരെ സഹായിക്കുന്നതാണ്. ഇത് വഴി എയര്‍  ഇന്ത്യക്ക്  ഇനിയും  യാത്രക്കാരെ പ്രീതിപ്പെടുത്താം. 

* റാഞ്ചല്‍  മോക്ക്‌ ഡ്രില്‍: ::;  വിമാനത്തില്‍ കയറിയാല്‍ ഇടവേള കിട്ടുന്നതിനു അനുസരിച്ച് റാഞ്ചല്‍ എന്താണെന്നും അതുണ്ടായാല്‍ എന്തൊക്കെ ഉണ്ടാകുമെന്നും സോദോഹരണ പരിശീലന പരിപാടി സംഘടിപ്പിക്കാം. ഇത് ഭാവിയില്‍ അത്തരം ഒരു അവസ്ഥ ഉണ്ടായാല്‍ ഫലപ്രദമാണ് .യാത്രക്കാരെ റാഞ്ചികളായും  എയര്‍ഹോസ്റ്റസ്സുമാരെ യാത്രക്കാര്‍ ആക്കിയും ഈ മോക്ക്‌ ഡ്രില്‍ നടത്താം. എങ്കില്‍  ശരിക്കും ആരെങ്കിലും റാഞ്ചാന്‍ വന്നാല്‍ അവര്‍ക്ക് എത്ര ഇടിയും അടിയും കൊടുക്കണമെന്നു യാത്രക്കാര്‍ അനുഭവത്തിലൂടെ മനസിലാക്കും.

* ഉപവാസക്കൂട്ടായ്മ:  നാടിനും നാട്ടാര്‍ക്കും നന്മ  വരാന്‍ യാത്രാസമയം മുഴുവന്‍ ഉപവാസം ഒരുക്കുന്ന പ്രത്യേക ഓഫര്‍


സ്പെഷല്‍ ഓഫര്‍ : നിലവിലെ നിരക്കുകള്‍ മാത്രം- (നികുതി ഉള്‍പ്പെടെ)

3 അഭിപ്രായങ്ങൾ:

  1. ദേ തീവ്രവാദിയെന്ന് ചീത്തപ്പേരും പൊലീസ് കേസും വരൂട്ടോ. എയര്‍ ഇന്‍ഡ്യയോടാണോ കളി?

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല എന്ന് പറയുന്നവരോട് എന്ത് പറഞ്ഞിട്ടെന്താ.. കാരണവന്മാര്‍ പറഞ്ഞ പോലെ "പോത്തിന്റെ ചെവിയില്‍ വേദം ഓതിയിട്ട് കാര്യമില്ല" എന്നാ അവസ്ഥയാ.

    ഇതൊന്നും അവരെ ബാധിക്കുന്ന വിഷയമേ അല്ല. എന്നിട്ടും നമ്മുടെ കേരള മന്ത്രി "പുങ്കവന്മാര്‍" (പറയേണ്ട ഭാഷ വേറെയാ, പക്ഷെ അതിവിടെ പറയുന്നില്ല) വല്ലതും ചെയ്തോന്നു നോക്കിയെ. പാവം യാത്രക്കാര്‍ക്കെതിരെ കേസും എടുത്തു. ഏതോ ഒരു പടത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ പോലെ, "കത്തിച്ചു കളയുകയാ വേണ്ടത്" പ്രവാസികള്‍ ഈ പറക്കും ഭൂതത്തെ അവഗണിക്കുക എന്ന ഒരേ ഒരു പരിപാടിയെ ഇവിടെ നടക്കൂ.
    ജിഷാ, ഞാനീ പോസ്റ്റ്‌ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...