ആണ്‍മക്കളുള്ള മാതാപിതാക്കളേ, ജാഗ്രത! ദൈവത്തിന്റെ സ്വന്തം നാടും ആണ്‍വാണിഭക്കാരുടെ പിടിയിലേക്ക്. സ്ത്രീകള്‍ക്ക് പുരുഷന്മാരെ ഏര്‍പ്പാടാക്കുന്ന ആണ്‍വാണിഭ റാക്കറ്റുകള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന
് വ്യക്തമാക്കുന്ന ആ ദ്യ തെളിവുകള്‍ 'മാധ്യമ'ത്തിന് ലഭിച്ചു. ആവശ്യപ്പെട്ടപ്പോള്‍ ആണ്‍വാണിഭ റാക്കറ്റ് ഏര്‍പ്പാടാക്കിത്തന്നവരില്‍ തിരുവനന്തപുരത്തുള്ള വിദ്യാര്‍ഥിയും.
വിദേശത്തുനിന്നെത്തുന്ന വിനോദസഞ്ചാരികളായ സ്ത്രീകള്‍ക്ക് താത്ക്കാലിക കാമുകനെ വേണമെന്നാവശ്യപ്പെട്ടാണ് മാധ്യമം കുരുക്ക് തീര്‍ത്തത്. റാക്കറ്റിലെ പ്രധാന കണ്ണിയായ താരാ വിശ്വനാഥ്് ആണ് 'റോഷ്' എന്ന വ്യാജപേരില്‍ ആണ്‍വേശ്യയായി പ്രവര്‍ത്തിക്കുന്ന യുവാവിനെ പരിചയപ്പെടുത്തിയത്.