2011 മാർച്ച് 26, ശനിയാഴ്‌ച

ഒടുവില്‍ മുസ്‌ലി പവര്‍ നിരോധിച്ചു.

മുസ്ലിപവര്‍ എക്സ്ട്രയെ കുറിച്ച്   നേരത്തെ   വാര്‍ത്തകള്‍ വന്നിട്ടുണ്ട്.   ആയുര്‍വേദ മരുന്നിലെ ആയുര്‍വേദമല്ലാത്ത മരുന്നിനെ കുറിച്ചായിരുന്നു അവ. ആരോഗ്യമുള്ള പുരുഷന്‍പോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫില്‍ ഗുളിക മാത്രമേ കഴിക്കാവൂ എന്നിരിക്കെ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറില്‍ നിന്ന് കണ്ടെത്തിയതത്രേ.നാല് കൊല്ലം നീണ്ട നിയമ പോരാട്ടം പലരും നടത്തിയിട്ടും ഉല്‍പ്പന്നം നിരോധിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ ഈ ഉല്‍പ്പന്നം എച്ച്.ഐ.വി ബാധിതര്‍ക്ക് ഉപയോഗിക്കാം എന്ന രീതിയില്‍  പ്രചരണം കമ്പനി തുടങ്ങിയപ്പോള്‍ അതിനെതിരെ വാര്‍ത്ത‍ നല്‍കാനായി . ആ വാര്‍ത്ത നിരോധ നടപടിക്കു ആക്കം കൂട്ടി. വാര്‍ത്ത വന്നതിന്റെ രണ്ടാം ദിവസം നിരോധനം വന്നു. ഉടമ കെ.സി എബ്രഹാം ഡോക്ടര്‍ ആണെന്നുള്ളത്‌ വ്യാജമാണെന്നും തെളിവ് സഹിതം വാര്‍ത്ത‍ നല്‍കാനായി.... കോടതി പരസ്യങ്ങളും നിരോധിച്ചു.. വിഷയത്തില്‍ ഇപ്പോഴും ഹൈകോടതിയില്‍ കേസ് നടക്കുന്നുണ്ട്... കുറെ നുണകള്‍ വാര്‍ത്തകളായി   നല്‍കാന്‍ കമ്പനിക്കു ഇപ്പോഴും കഴിയുന്നു..   അതൊക്കെ പത്രങ്ങള്‍ നല്‍കുന്നു എന്നതാണ് ഏറെ സങ്കടം !!!!

2011 മാർച്ച് 24, വ്യാഴാഴ്‌ച

സൂപ്പര്‍ മൂണ്‍


പ്രിഥ്വി രാജ് കല്യാണം കഴിക്കാന്‍ പോകുന്നത്രേ!

സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുന്ന ദിവസം വൈകുന്നേരം പെട്ടെന്ന്  ഏതോ ഒരു സത്രം അന്തേവാസിനി  ഇക്കാര്യം ഞെട്ടലോടെ പറഞ്ഞപ്പോള്‍ കേട്ട് നിന്നവര്‍ അതിലും ഭീകരമായി ഞെട്ടി. പിന്നേ ഈ ദുഖ വാര്‍ത്ത പറഞ്ഞയാള്‍ക്ക് നേരെ  ഹോസ്റ്റലില്‍ വല്ലപ്പോഴും വിളമ്പുന്ന നല്ല കറിക്ക് വേണ്ടി ചോറുണ്ണാന്‍  അടുക്കളയില്‍ തിരക്ക് കൂട്ടുന്ന പോലെ  ആര്‍ത്തലച്ചു ചെന്നു.
'ഏതോ പത്രക്കാരിയാണ്  പെണ്ണ്‌'
കേട്ടയുടനെ ചിലര്‍ എന്നെ തിരിഞ്ഞു നോക്കി -നിന്നെ പോലുള്ളവളുമാര്‍ക്ക്  പ്രിഥ്വിയേ തന്നെ വളക്കണം ,അല്ലെടീ -എന്നു കണ്ണു കൊണ്ടു കൊഞ്ഞനം കുത്തി.

2011 ഫെബ്രുവരി 15, ചൊവ്വാഴ്ച

കരയരുത്.... പകരം, കണ്ണീരുരുക്കി കാച്ചി പരത്തി പിച്ചാത്തിയാക്കുക...

IPCNA അവാര്‍ഡ്‌ നേടിയ ആര്‍ട്ടിക്കിള്‍ 

പെണ്‍കുട്ടികളേ, കരയരുത്!
ചതിയുടെ കൂടാരമാണ് ഈ ലോകം. നിഷ്കളങ്കതയുടെ മുഖംമൂടിക്കകത്ത് കൊടുംചതിയുടെ മിഴിമിന്നലുകള്‍ കൊണ്ടു നടക്കുന്നവരുടെ ലോകം! കൂടെ നടക്കുന്നവര്‍ തന്നെ ചെന്നായ്ക്കളാകുമ്പോള്‍ ആര്‍ക്ക് ആരെ എങ്ങനെ ഹൃദയപൂര്‍വ്വം വിശ്വസിക്കാനാകും? ആ മിന്നലുകള്‍ തിരിച്ചറിയാത്തിടത്തോളം കാലം നാം ഓരോരുത്തരും വഞ്ചനയുടെ പടുകുഴിയില്‍ വീണുകിടക്കേണ്ടി വരും. ഷൊര്‍ണൂരില്‍ സൌമ്യയെ മരണത്തിലേക്കു തള്ളിയിട്ടതു പോലെ ചിലരെ നാം മന:പ്പൂര്‍വ്വം തള്ളിയിടുകയും ചെയ്യും.അതിക്രൂരമായ അന്ത്യമാണ് ഷൊര്‍ണൂരില്‍ സൌമ്യക്കുണ്ടായത്. തള്ളിയിട്ട ശേഷം ട്രാക്കില്‍ തലയിടിച്ച് അയാള്‍ ആദ്യം പാതി ജീവന്‍ കവര്‍ന്നു, പിന്നെ മാനവും.

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഈ ഇവിടെ ക്ലിക്ക് ചെയ്യുക
സൌമ്യ ഒരു രക്തസാക്ഷിയാണ്. ആ പെണ്‍കുട്ടിയുടെ മാനവും ജീവനും ഒരു ഒറ്റക്കയ്യന്റെ കാമപരാക്രമങ്ങള്‍ക്കു വേണ്ടി ബലി നല്‍കപ്പെട്ടു. ഞെട്ടലോടെയാണ് മലയാളി ആ വാര്‍ത്ത കേട്ടത്. അതിലധികം രോഷമുണ്ടായത് കണ്ടിട്ടും കാണാത്ത പോലെ യാത്ര തുടര്‍ന്നവരോടാണ്്. പെങ്ങള്‍ മരിച്ചെന്നറിഞ്ഞ നിമിഷം ഇളയ കൂടപ്പിറപ്പിന്റെ ആത്മരോദനം കേട്ടു നിന്നവരുടെ നെഞ്ചു പറിച്ചു കളഞ്ഞു. 'എന്റെ പൊന്നേ, നീ പോയില്ലേ....എന്ന കരച്ചിലില്‍ കരളുടക്കി കുഴഞ്ഞുപോയവര്‍ ഏറെയാണ്. എന്തു തെറ്റു ചെയ്തു ആ അമ്മക്ക് ഈ വിധി വരാന്‍? അയല്‍വീടുകളില്‍ പാത്രം കഴുകിയും മുറ്റമടിച്ചും സമ്പാദിച്ച ഒറ്റരൂപാത്തുട്ടുകള്‍ എണ്ണിപ്പെറുക്കി നല്‍കിയാണ് ആ അമ്മ മകളെ പഠിപ്പിച്ചത്. ഒടുവില്‍ അമ്മയുടെ മേലുവേദനക്ക് മരുന്നു വാങ്ങാന്‍ തികയുന്നത്ര മാത്രം പണം സമ്പാദിച്ചു തുടങ്ങിയപ്പോഴേക്കും വിധി അവളെ ക്രൂരമായി കൊന്നു കളഞ്ഞു. അയാളെ കൊന്നുകളയണമെന്നാണ് കേട്ടവര്‍ കേട്ടവര്‍ പ്രതികരിച്ചത്. പക്ഷേ, നമ്മുടെ പ്രവൃത്തികളും ആ കൊലപാതകത്തിന് തുണയേകിയെന്ന വസ്തുതയില്‍ നിന്നും ആര്‍ക്കും കൈ കഴുകി മാറിനില്‍ക്കാനാകില്ല.
സൌമ്യ മാത്രമല്ല, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ കണക്കനുസരിച്ച് 2000 മുതലുള്ള ഒമ്പത് വര്‍ഷങ്ങള്‍ക്കിടക്ക് രാജ്യമൊട്ടാകെ 289 പെണ്‍കുട്ടികള്‍ക്ക് അവരുടെ മാനം നഷ്ടപ്പെട്ടു. 2009, 2010 വര്‍ഷങ്ങളിലെ കണക്കുകള്‍ ആര്‍.പി.എഫ് ഇതു വരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്രക്കും സുരക്ഷിതമല്ലേ നമ്മുടെ ട്രെയിനുകള്‍? സുരക്ഷിതമല്ലാത്ത യാത്രാസാഹചര്യങ്ങളുണ്ടെന്ന വസ്തുത മാറ്റിവച്ചാലും സഹയാത്രികരോട് മാന്യമായി പെരുമാറാന്‍ നമുക്ക് മനസില്ലാത്തതാണ് പ്രധാന പ്രശ്നം. ലേഡീസ് കംപാര്‍ട്മെന്റിലേ പെണ്ണുങ്ങള്‍ കയറാവൂ എന്നു പറഞ്ഞു പഠിപ്പിക്കുന്ന വീട്ടുകാര്‍ മുതല്‍ എല്ലാവരും കുറ്റക്കാരാണ്. പെണ്ണുങ്ങള്‍ ജനറല്‍ കംപാര്‍ട്മെന്റില്‍ കയറി ശീലിക്കട്ടെ! അവളോട് മോശമായി പെരുമാറുന്നവരോട് ചുണയോടെ പ്രതികരിക്കട്ടെ! അതു കണ്ടു നില്‍ക്കുന്നവരില്‍ ചിലരെങ്കിലും അവളെ സഹായിക്കാനുണ്ടാകും. അല്ലാതെ അടങ്ങിയൊതുങ്ങി കരഞ്ഞുപിഴിഞ്ഞ് മൂലക്കിരിക്കാനല്ല നാം പറഞ്ഞുകൊടുക്കേണ്ടത്.
യാത്രക്കാരാ, നിങ്ങളുടെയൊപ്പം ജനറല്‍ കംപാര്‍ട്മെന്റില്‍ കയറുന്ന സ്ത്രീ യാത്രക്കാരികളോട് എന്തിനിവിടെ ഇരിക്കുന്നു, ലേഡീസില്‍ ചെന്നിരിക്കരുതോ എന്നു ചോദിക്കല്ലേ.. ഇന്ത്യന്‍ റെയില്‍വേയുടെ ദുഃശീലങ്ങള്‍ മാറ്റാന്‍ നമുക്ക് കഴിയാത്തിടത്തോളം കാലം അവള്‍ക്കിഷ്ടമുള്ളിടത്ത് ഇരിക്കാന്‍ അവളെ അനുവദിക്കുക. ലേഡീസ് കംപാര്‍ട്മെന്റിലെ അരക്ഷിതാവസ്ഥയിലേക്ക് പറഞ്ഞയച്ച് അവള്‍ക്കൊരു അപകടമുണ്ടാക്കല്ലേ! രാത്രികളില്‍ പുറത്തേക്കിറങ്ങിയാല്‍ പെണ്ണിനെ വെറുതെ വിടാത്തവരാണ് മലയാളി പകല്‍മാന്യന്‍മാര്‍! പ്ലാറ്റ്ഫോമില്ലാത്തയിടങ്ങളില്‍ ട്രാക്കിലേക്കിറങ്ങവേ വീണു പരിക്കേല്‍ക്കുന്ന പെണ്ണ് നമ്മുടെ അമ്മയോ പെങ്ങളോ ആണെങ്കില്‍ ആര്‍ക്കെങ്കിലും സഹിക്കുമോ? അവളുടെ ജീവനും മാനവും നഷ്ടപ്പെട്ടാല്‍ സൌമ്യയുടെ അമ്മയെപ്പോലെ നമുക്കും കരയേണ്ടിവരും. അത്തരം കരച്ചിലുകളൊഴിവാക്കാന്‍ എല്ലാവരും കൈകോര്‍ത്തു പിടിച്ച് അധികൃതരോട് സഹായം അഭ്യര്‍ത്ഥിക്കുക. അപേക്ഷ അവഗണിച്ചാല്‍ കൂടുതല്‍ ശക്തമായി പ്രതിഷേധിക്കുക.
പെണ്‍കുട്ടികളേ, കരയരുത്! ഒരു തുള്ളി കണ്ണീരു പോലും വെറുതെ കളയരുത്. പകരം കണ്ണീരുരുക്കി കാച്ചി പരത്തി പിച്ചാത്തിയുണ്ടാക്കുക. ഈ ഭൂമി സ്ത്രീകള്‍ക്കു കൂടി അവകാശപ്പെട്ടതാണ്. അമ്മമാരെ, അനുവാദമില്ലാതെ മേലുതൊടുന്നവരെ ശരിപ്പെടുത്താന്‍ പെണ്‍മക്കള്‍ക്ക് മനക്കരുത്ത് പകരുക! നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞത് അവരുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശമെങ്കിലും നല്‍കുക. ആ ബോധ്യവും ആത്മാഭിമാനവും കൈമുതലാക്കാന്‍ സാഹചര്യമൊരുക്കുക. അല്ലെങ്കില്‍ അക്രമമുണ്ടാകുമ്പോള്‍ അലറിക്കരയാന്‍ മാത്രം പഠിച്ചു വച്ച പെണ്‍പാവക്കുട്ടികള്‍ സമൂഹത്തില്‍ പെരുകും. അങ്ങനെ വന്നാല്‍ പെണ്ണിന്റെ ഉടലിനു വേണ്ടി ഉഴറി നടക്കുന്നവര്‍ നമ്മുടെ സ്വന്തം പെണ്‍കുഞ്ഞുങ്ങളെ പിച്ചിച്ചീന്തിയാല്‍ അലറിക്കരയേണ്ടി വരുന്നത് നമുക്കാകുമെന്നോര്‍ക്കുന്നതു നന്ന്!



വൈകുന്നേരങ്ങളില്‍ വരാന്‍ സൌമ്യയില്ല;
ഏകാന്തതയോട് കൂട്ടുകൂടി അമ്മ ഇവിടെയുണ്ട്                                            


കൊച്ചി: ഈ വീട്ടില്‍ ഈ അമ്മ തനിച്ചാണ്. വൈകുന്നേരങ്ങളില്‍ വരാറുള്ള സൌമ്യ ഓര്‍മ മാത്രമായിട്ട് ഇന്നേക്ക് ഒരു മാസം. കുടുംബം പോറ്റാനുള്ള തത്രപ്പാടില്‍ ഷൊര്‍ണൂരിലും പരിസരത്തും കാര്‍ ഓടിക്കുന്ന  മകന്‍ സന്തോഷ് പാതിരാത്രിക്ക് കയറി വരുന്നതു വരെ സുമതിയെന്ന അമ്മക്ക് കൂട്ട് മകളുടെ ഓര്‍മകള്‍ മാത്രം.
വീണ്ടുമൊരു വനിതാ ദിനം കടന്നുപോകുന്നു. ഷൊര്‍ണൂരില്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാല്‍സംഗത്തിനിരയായി മരണത്തിന് കീഴടങ്ങിയ സൌമ്യയെയും ഓര്‍ക്കാന്‍ ഈ വനിതാ ദിനം. ഒരു മാസം പിന്നിടുമ്പോഴും മഞ്ഞക്കാട്ടുള്ള വാടകവീട്ടില്‍ സങ്കടം  പങ്കുവെക്കാന്‍ ആളുകളെത്തുന്നുണ്ട്. അവര്‍ക്കൊപ്പവും ഏകാന്തതയിലും കരഞ്ഞുകരഞ്ഞ് ഈ അമ്മക്കിപ്പോള്‍ കണ്ണുനീര് വറ്റിപ്പോയിരിക്കുന്നു. മരണത്തിന്റെ റെയില്‍വേ പാളത്തിലേക്ക് വീഴുന്നതു വരെ വാതോരാതെ സംസാരിച്ച സൌമ്യയെക്കുറിച്ച് പറയുമ്പോള്‍  സുമതി തളര്‍ന്നുപോകുന്നു. ഇവരിപ്പോള്‍ പുറത്തിറങ്ങാറില്ല. മകളുടെ ദാരുണ അന്ത്യത്തെക്കുറിച്ചുള്ള നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ക്ക് കരളു പിടയുന്നു. 30 ദിവസങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ്  പുറത്തേക്കൊന്നിറങ്ങിയത്. അയല്‍വാസികളുടെയും നാട്ടുകാരുടെയും ദയനീയ നോട്ടങ്ങള്‍ സങ്കടം വര്‍ധിപ്പിക്കുന്നെന്ന് തോന്നിയപ്പോള്‍ ഉടന്‍ മടങ്ങി. ഈ മാസം 18 നാണ് സൌമ്യ മരിച്ചതിന്റെ 41 ാം  ദിനം. അന്നത്തെ ചടങ്ങുകള്‍ക്ക് ശേഷം കഴിയുമെങ്കില്‍ പഴയ വീട്ടുജോലിയിലേക്ക് മടങ്ങണമെന്നുണ്ട്. എന്നാല്‍, മനസ്സിനൊപ്പം തളര്‍ന്ന ശരീരം അനുവദിക്കുമെന്നുറപ്പില്ല.
സൌമ്യ മരിച്ചപ്പോള്‍ മാത്രം അടുത്തുണ്ടായിരുന്ന അച്ഛന്‍ ഈ അമ്മയെ വീണ്ടും തനിച്ചാക്കി മടങ്ങിപ്പോയി. കാണാന്‍ വരുന്നവര്‍ നല്‍കുന്ന ചെറിയ തുക മരുന്നിന് നീക്കി വെക്കും. റെയില്‍വേ തന്ന മൂന്നു ലക്ഷം കൈയിലുണ്ട്. അതുപയോഗിച്ച് ചെറിയൊരു സ്ഥലവും വീടും വാങ്ങണമെന്നുണ്ട്. എന്നാല്‍, അതുകൊണ്ട് മാത്രം തികയില്ല. പ്രതിമാസം 2000 രൂപയാണ് ഇപ്പോഴുള്ള വീടിന്റെ വാടക. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടിയാല്‍ ഈ കുടുംബം രക്ഷപ്പെടുമെന്ന് അയല്‍വാസികളും ബന്ധുക്കളും പറയുന്നു. ആവശ്യമായ രേഖകള്‍ നല്‍കിയിട്ടും ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. റെയില്‍വേയുടെ അനാസ്ഥക്കെതിരെയും നഷ്ടപരിഹാരം കൊടുക്കാന്‍ വൈകിയതിനെതിരെയും ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ആരെയും വിഷമിപ്പിച്ചുകൊണ്ടുള്ള പണം വേണ്ടെന്നാണ് സുമതിയുടെ നിലപാട്.സങ്കടം പറയാനും പങ്കുവെക്കാനും സഹായിക്കാനും ഏറെ പേര് കൂട്ടുവന്നു. അതിനാല്‍ ആരോടും ഒന്നും ചോദിക്കാനില്ലെന്നും ഈ അമ്മ പറയുന്നു. എങ്കിലും ഇവരെ സഹായിക്കാന്‍ ഈ വനിതാ ദിനത്തിലെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് സൌമ്യയുടെ കുടുംബത്തിന്റെ അഭ്യുദയകാംക്ഷികള്‍.   ( published in Madhyamam on World Women's Day of  2011)




എന്നിട്ട് എന്തുണ്ടായി?  താഴെ വാര്‍ത്ത വായിക്കൂ...
തൃശൂര്‍ : ഷൊര്‍ണൂരില്‍ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് പീഡിപ്പിച്ച് കൊല ചെയ്ത സൗമ്യയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ആശുപത്രി -ശവ സംസ്‌കാ...ര ചെലവുകള്‍ അമ്മ സുമതിയില്‍നിന്ന് ഈടാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു ലക്ഷത്തിന്റെ നഷ്ടപരിഹാര തുകയില്‍ നിന്നുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി ശവ സംസ്‌കാര ചെലവുകളായി 30,000 രൂപ ഈടാക്കിയത്. പ്രഖ്യാപിച്ച മൂന്നു ലക്ഷം ദുരന്തം സംഭവിച്ച് ഒരു മാസം തികഞ്ഞിട്ടും നല്‍കിയില്ലെന്ന വാര്‍ത്ത വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് മൂന്നു ദിവസത്തിന് ശേഷം തുക കൈമാറിയത്.സൗമ്യ മരിച്ചെന്നു തെളിയിക്കാന്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു ആദ്യ നിലപാട്. ഒടുവില്‍ കഴിഞ്ഞ 11 ന് തുക കൈമാറുമ്പോഴും ഏറെ നിബന്ധനകള്‍ മുന്നോട്ടുവെച്ചു. പത്ത് വര്‍ഷത്തിലധികമായി കുടുംബത്തെ തിരിഞ്ഞു നോക്കാതിരുന്ന സൗമ്യയുടെ പിതാവ് എന്നു വന്ന് ആവശ്യപ്പെട്ടാലും തുകയില്‍നിന്ന് വിഹിതം നല്‍കണമെന്ന് മുദ്രപ്പത്രത്തില്‍ എഴുതി നല്‍കിയാലേ പണം കൈമാറൂ എന്നായിരുന്നു നിബന്ധന.മുദ്രപ്പത്രത്തിന്റെ150 രൂപയും സുമതിയില്‍ നിന്ന് ഈടാക്കി. പുറത്തു നിന്ന് ജാമ്യക്കാരെ കൊണ്ടുവന്ന് മുദ്രപ്പത്രത്തില്‍ ഒപ്പിടണമെന്നും ഒറ്റപ്പാലം തഹസില്‍ദാരുടെ നിര്‍ദേശ പ്രകാരം വില്ലേജോഫിസര്‍ ആവശ്യപ്പെട്ടു. സുമതിയെയും സൗമ്യയുടെ അനുജന്‍ സന്തോഷിനെയും ഏറെ വലച്ചാണ് അധികൃതര്‍ പണം ചെക്കായി നല്‍കിയത്. ഇപ്പോള്‍ വാടക വീട്ടില്‍ താമസിക്കുന്ന ഈ കുടുംബം സ്വന്തമായി ഒരു ചെറു കൂരയിലേക്ക് താമസം മാറ്റാനുള്ള ശ്രമത്തിലാണ്.
റെയില്‍വേ നല്‍കിയ മൂന്നു ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതും കൂട്ടിയാണ് വീടുപണി തുടങ്ങുന്നത്. അന്ന് സൗമ്യക്ക് നഷ്ടപരിഹാരത്തുക, സമയത്ത് നല്‍കിയില്ലെന്ന് സംസ്ഥാന സര്‍ക്കാറും റെയില്‍വേയെ കുറ്റപ്പെടുത്തിയിരുന്നു. ജനങ്ങളും മാധ്യമങ്ങളും വിഷയത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ തൊട്ടടുത്ത ദിവസം തന്നെ പണം കൈമാറി. അനുജന്‍ സന്തോഷിന് റെയില്‍വേയില്‍ ജോലി നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സൗമ്യയുടെ വിഷയത്തില്‍ പരസ്‌പരം ചളി വാരിയെറിഞ്ഞ സര്‍ക്കാറും ആഘോഷമാക്കിയ മാധ്യമങ്ങളും പിന്നീട് സുമതിയെ തിരിഞ്ഞു നോക്കിയതേ ഇല്ല. (വി. ആര്‍. രാജമോഹന്‍)



























2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച

ദയക്കായി കേഴുന്ന ഇരകള്‍


കേരളത്തില്‍ ആണ്‍വാണിഭ റാക്കറ്റുകള്‍ പിടിമുറുക്കുന്നു

ആണ്‍മക്കളുള്ള മാതാപിതാക്കളേ, ജാഗ്രത! ദൈവത്തിന്റെ സ്വന്തം നാടും ആണ്‍വാണിഭക്കാരുടെ പിടിയിലേക്ക്. സ്ത്രീകള്‍ക്ക് പുരുഷന്മാരെ ഏര്‍പ്പാടാക്കുന്ന ആണ്‍വാണിഭ റാക്കറ്റുകള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന
് വ്യക്തമാക്കുന്ന ആ ദ്യ തെളിവുകള്‍ 'മാധ്യമ'ത്തിന് ലഭിച്ചു. ആവശ്യപ്പെട്ടപ്പോള്‍ ആണ്‍വാണിഭ റാക്കറ്റ് ഏര്‍പ്പാടാക്കിത്തന്നവരില്‍ തിരുവനന്തപുരത്തുള്ള വിദ്യാര്‍ഥിയും.

വിദേശത്തുനിന്നെത്തുന്ന വിനോദസഞ്ചാരികളായ സ്ത്രീകള്‍ക്ക് താത്ക്കാലിക കാമുകനെ വേണമെന്നാവശ്യപ്പെട്ടാണ് മാധ്യമം കുരുക്ക് തീര്‍ത്തത്. റാക്കറ്റിലെ പ്രധാന കണ്ണിയായ താരാ വിശ്വനാഥ്് ആണ് 'റോഷ്' എന്ന വ്യാജപേരില്‍ ആണ്‍വേശ്യയായി പ്രവര്‍ത്തിക്കുന്ന യുവാവിനെ പരിചയപ്പെടുത്തിയത്.

നീലാംബരി പെരുമാള്‍

അഡ്വ.‍(അടവ്) ബി.എ. ആളൂര്‍

കേള്‍ക്കണേ സൈബെര്‍ലോക നാട്ടുകാരെ....
ആളാകാന്‍ എത്തിയ ആളൂര്‍ വക്കീലിന്റെ നാടകം പൊളിഞ്ഞു.
**************************

***********************

ഏറെ വിവാദമായ സൌമ്യ കേസില്‍ പ്രതി ഗോവിന്ദ ചാമിക്ക്‌ വേണ്ടി അധോലോകം ഇറക്കുമതി ചെയ്തെന്നു പറഞ്ഞു സൈബര്‍ ലോകം ഏറെ ആശങ്കപ്പെട്ട സുപ്രീം കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ആളൂര്‍ എന്ന ഉത്തരേന്ത്യന്‍ വക്കീലിനെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്. ഇക്കഴിഞ്ഞ 13 നാണ് സംഭവം. മണി ചെയിന്‍ തട്ടിപ്പിലൂടെ മലയാളിയുടെ പണം തട്ടിയ മദിനീനിയെ തൃശ്ശൂരിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. രാവിലെ മദിനീനിയുടെ വക്കീല്‍ എന്നു പരിചയപ്പെടുത്തി ആളൂരിന്റെ അഭിഭാഷക സംഘത്തിലെ അംഗംകോടതിയില്‍ ഹാജരായി. ഹൈദ്രാബാദിലെ തങ്ങളുടെ ഉന്നത ബന്ധങ്ങള്‍ വഴി നാനോ എക്‌സല്‍ കമ്പനിയുടെ കേരളത്തിലെ കേസുകള്‍ തങ്ങള്‍ക്ക് ലഭിച്ചു എന്നാണ് ഗോവിന്ദച്ചാമിയുടെ അഭിഭാഷക സംഘം രാവിലെ പറഞ്ഞിരുന്നത്. ഉച്ചയോടെ സാക്ഷാല്‍ ആളൂര്‍ തന്നെ ഹാജരായി. അപ്പോഴാണ്‌ മദിനീനിയുടെ വക ചോദ്യം-''എനിക്ക് നിങ്ങളെ അറിയില്ല. എനിക്ക് വേറെ വക്കീല്‍ ഉണ്ട്. ആരാ നിങ്ങള്‍? ആരാ നിങ്ങളെ എന്റെ കേസ് വാദിക്കാന്‍ ഏല്‍പ്പിച്ചത്? ''എന്ന്.. ആളൂര്‍ എന്ത് ചെയ്തെന്നോ? ഒന്നും മിണ്ടാതെ പമ്മി പുറത്തിറങ്ങി. മദിനീനി എന്ന കള്ളനു പോലും ആളൂരിനെ വേണ്ട. എന്നാല്‍ വക്കീലിനെ ഏര്‍പ്പാടാക്കാന്‍ പണമില്ലാത്ത, ഹാജരാകാന്‍ വക്കീലിനെ കിട്ടാത്ത പ്രതികള്‍ ആളൂരിന്റെ സൌജന്യ സഹായം വേണ്ടെന്നു പറയാത്തതാണ് ആളൂരിന്റെ വിജയം.



*(ആളൂര്‍ എന്നത് തൃശൂര്‍ മുള്ളൂര്‍ക്കര എന്ന കൊച്ചു ഗ്രാമത്തിലെ ഒരു കുഗ്രാമമാണെന്നും പണ്ട് വാചക കസര്‍ത്ത് കൊണ്ട് മാത്രം പിടിച്ചു നില്കാനാകാതെ പുനെയിലേക്ക് നാട് വിട്ട ഒരു ജൂനിയര്‍ വക്കീല്‍ ആയ ബിജു ആന്റണി ആണ്‌ ബി.എ.ആളൂര്‍ എന്നതും അങ്ങോര്‍ക്ക് ഉത്തരേന്ത്യക്കാരന്റെ അപ്പൂപ്പന്റെ നിഴല്‍ച്ഛായ പോലും ഇല്ലെന്നും പിന്നീട് പത്രക്കാര്‍ കണ്ടെത്തിയിരുന്നു.പണ്ട് ആക്രി കച്ചവടം കൂടി ഉണ്ടായിരുന്നു, അതില്‍ പോലും വിജയിക്കാനായില്ലെന്നും ഈ വക്കീലിനെ കുറിച്ച് കേട്ടു കേള്‍വികളുണ്ട് . പിന്നീട് പുനെയിലെ കീഴ് കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയ ഇദ്ദേഹത്തിനു സര്‍വ സാധാരണവും സാമാന്യേന എളുപ്പവുമായ 'ജാമ്യം' എടുക്കുന്നതിനു കൂടി ആളുകള്‍ സമീപിക്കാറില്ലെന്നും അവിടെ തന്നെയുള്ള മറ്റു വക്കീലന്മാരുമായും ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുമായും ഈയുള്ളവള്‍ നടത്തിയ സംസാരത്തിനിടക്ക്‌ വ്യക്തമായിരുന്നു. അത്യാവശ്യം ഇംഗ്ലീഷ് പറയാന്‍ അറിയാം എന്നത് മാത്രമാണ് ഇദ്ദേഹത്തിന്റെ മൊത്തം യോഗ്യത.

പിന്നീട് ഒരൊറ്റ വക്കീലന്മാരും മനസാക്ഷിക്കുത്ത് കൊണ്ട് ഏറ്റെടുക്കാത്ത കേസുകളില്‍ അങ്ങോട്ട്‌ ചെന്നു വക്കാലത്ത് ഏറ്റെടുക്കുകയും കുപ്രസിദ്ധങ്ങളായ അത്തരം കേസുകളുടെ കുപ്രസിദ്ധി ഉപയോഗിച്ചു തന്നെ പത്ര- ദൃശ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ഇദ്ദേഹത്തിന്റെ പതിവാണ്. അംബാനി സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നത് ജനത്തിന് ദോഷമാണെന്നും അതുകൊണ്ട് തര്‍ക്കം അവസാനിപ്പിക്കാന്‍ കോടതി ഇടപെടണം എന്നു ആവശ്യപ്പെട്ടു പൊത താല്പര്യ ഹരജി നല്‍കിയാണ്‌ ഇദ്ദേഹം ആദ്യമായി പത്രങ്ങളില്‍ നിറഞ്ഞത്‌. ഹരജിയിലെ വിഷഹ്യത്തില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇത്‌ തളളി. എന്നാല്‍ ആളൂര്‍ ആഗ്രഹിച്ചത്‌ നേടി- പബ്ലിസിറ്റി-
അതേ പബ്ലിസിറ്റിക്ക് വേണ്ടി കുപ്രസിദ്ധരായ പ്രതികളുടെ കേസ് അങ്ങോട്ട്‌ ചെന്നു ഏറ്റെടുക്കാന്‍ തുടങ്ങി. പൂനെയില്‍ തന്നെ സൌമ്യ കേസിന് സമാനമായ കേസില്‍ പ്രതിക്ക് വേണ്ടി ഇപ്പോഴും ആളൂര്‍ ഹാജരാകുന്നുണ്ട്.
കോടതിയില്‍ എത്തിയാലുടന്‍ ഇദ്ദേഹം ആദ്യം ചെയ്യുന്നത് പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തലാണ്‌ . കോടതിക്കകത്ത് ആവശ്യത്തിലധികം അബദ്ധങ്ങള്‍ വിളമ്പും, അതിലേറെ ജഡ്ജിയുടെ പരിഹാസവും ആക്ഷേപവും കേള്‍ക്കും. ഒടുവില്‍ അമളിയൊന്നും പിണയാത്തതായി ഭാവിച്ച് ഇറങ്ങാന്‍ നരം കോടതി വളപ്പില്‍ വീണ്ടും മാധ്യമ പ്രവര്‍ത്തകരെ സന്ദര്‍ശിക്കും. സൌമ്യ കേസില്‍ വിചാരണ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തുന്ന തൃശ്ശൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആളൂരിനു പിടി കൊടുക്കാതെ മുങ്ങുകകയാണ്. )


സന്തോഷ്‌ മാധവന് വേണ്ടിയും ആളൂര്‍ വന്നു എന്നൊക്കെ ആരൊക്കെയോ സങ്കടപ്പെട്ടിരുന്നു



പിന്‍കുറിപ്പ്- വിചാരണ നടക്കുന്ന ഒരു കേസില്‍ വക്കീലന്മാരെ കുറിച്ച് കുറ്റപ്പെടുത്തുന്ന വാര്‍ത്തകള്‍ എഴുതാന്‍ പത്രധര്‍മം അനുവദിക്കില്ല. ഒരു പക്ഷെ കേസിന്റെ വിചാരണയും വിധി പുറപ്പെടുവിക്കലും കഴിഞ്ഞതിനു ശേഷം മാധ്യമങ്ങളില്‍ ആളൂരിനെ കുറിച്ചുള്ള വസ്തുതകള്‍ പ്രസിധീകരിച്ചേക്കാം . അതു വരെ ചിലര്‍ പടര്‍ത്തിയ തെറ്റിധാരണകള്‍ അവശേഷിക്കും. എന്നാല്‍ സൈബര്‍ ലോകത്ത് ഏറെ ആശങ്ക ഉളവാക്കിയ വിഷയത്തില്‍ സൈബര്‍ ലോകത്തിലെ തന്നെ ഒരു അംഗം എന്ന നിലയില്‍ ബോധ്യപ്പെട്ട സത്യാവസ്ഥ ഇവിടെ പങ്ക് വച്ചെന്നു മാത്രം. തെറ്റിധാരണയുടെ കാലാവധി കുറക്കാന്‍ ഒരു ശ്രമം നടത്തിയത് ആരെയും കുറ്റപ്പെടുത്താനല്ലെന്നു കൂടി ഓര്‍മിപ്പിക്കട്ടെ!


**************************
wmya....case.. A reply for a blunder
**************************

******
ബിജു ആന്റണി ആളൂര്‍ അഥവാ ബി.എ. ആളൂര്
**************************
***********



"adv. B.A. Aloor-govinda chami's lawyer- From Mumbai high-court on behalf ofMumbai underworld- says internet debate groups.."


1.adv. Aloor is not practicing in mumbai high court

2. He is with pune sessions court
3. He s not an eminent criminal lawyer, bt, eminent to stand in spotlight through news by appearing opposition lawyer in some notorious cases
4. No case got victory for him
5. He s a lawyer only stand for publicity says pune bar members
6. Nobody approches him atleast to make a bail order, that much inefficient person
7. Bt , got media coverage in 2008 when he gave a petition against ambani brothers, and the case dismissed and rejected by mumbai hi court and supreme court
8. Then how Mumbai underworld appoint him as their advocate if he s not eminent??
9. If mumbai underworld appointed him for them, then y approached adv. Shivarajan to help him to provide his office room? Cant underworld provide an ac hotel room for him?
10. Local, junior advocates named shivarajan , netto , and the others from tcr district court , when they became eminent criminal lawyers??

11. aaloor nw attending a notorious criminal case in pune , in which a woman bruttally raped and murdered , and all the other advocates rejected to attend. In this case he s not asking fee, bt he s in the media spotlight. all the other lawyers knw aaloor will fail , aloor too knw.




" so ... Dear all... No need to worry. Govinda chami is going to be jail. And all lawyers will bow their heads to the emotion of the people. Be positive..''



ബിജു ആന്റണി ആളൂര്‍ അഥവാ അഡ്വ.ബി.എ. ആളൂര്‍




2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

ഓര്‍മകളുടെ നാട്ടുവട്ടം-സത്യന്‍ അന്തിക്കാടിന്റെ തൃശൂര്‍ ഓര്‍മ്മകള്‍ ! ( മാധ്യമം തൃശൂര്‍ എഡിഷന്‍ ഉല്‍ഘാടന സപ്പ്ലിമെന്റിലെക്ക് തയ്യാറാക്കിയത് )

എവിടെയാണെങ്കിലും ഞാന്‍ സുരക്ഷിതനാണ് എന്ന് തോന്നുന്നത് തൃശൂര്‍ എത്തുമ്പോഴാണ്. കാരണം ഞാന്‍ ആദ്യം കണ്ട നഗരം തൃശൂരാണ്. എന്റെ പെറ്റമ്മയോടുള്ള ഇഷ്ടമുണ്ട് എനിക്ക് തൃശൂരിനോട്. തൃശൂര്‍ക്കാര്‍ക്ക് തൃശൂരെന്ന് പറഞ്ഞാല്‍ ഒരു വികാരമാണ്. വിദേശത്തുപോയാല്‍ ഒരു ഇന്ത്യക്കാരനെ കാണുമ്പോള്‍ നമുക്കൊരു അടുപ്പം തോന്നും. അയാള്‍ ഒരു മലയാളിയാണെന്ന് അറിഞ്ഞാല്‍ സന്തോഷമായി. തൃശൂര്‍ക്കാരനാണെങ്കില്‍ അയാളോട് എനിക്ക് തോന്നുന്ന ഇഷ്ടത്തിന് അതിരില്ല.

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...